Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗഹൃദഫുട്‍ബോൾ : ഖത്തറിന് ജയം, ഇന്ത്യക്ക് തോൽവി

March 27, 2022

March 27, 2022

സൗഹൃദമത്സരത്തിൽ ബൾഗേറിയക്കെതിരെ കളത്തിലിറങ്ങിയ ഖത്തറിന്, ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അക്രം അഫീഫ്, ബൗലം ഖൗക്കി എന്നിവരാണ് ഖത്തറിനായി വലകുലുക്കിയത്. ഡെസ്പൊഡോവാണ് ബൾഗേറിയയുടെ ഗോൾ സ്‌കോറർ.

അതേസമയം, ഇന്ത്യ തുടർച്ചയായ രണ്ടാം സൗഹൃദമത്സരത്തിലും തോൽവി വഴങ്ങി. കഴിഞ്ഞ തവണ ബഹ്‌റൈനോട് പൊരുതിത്തോറ്റ ടീം, ഇത്തവണ ബെലാറസിന് മുൻപിൽ ഏകപക്ഷീയമായി മത്സരം അടിയറവ് വെച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബെലാറസിന്റെ വിജയം. യൂറോപ്പിലെ മത്സരങ്ങളിൽ സ്‌പെയിൻ, ഇംഗ്ലണ്ട്, ജർമനി, ഹോളണ്ട് എന്നീ പ്രമുഖടീമുകൾ വിജയിച്ചപ്പോൾ, ബെൽജിയം സമനിലയിൽ കുരുങ്ങി. 


Latest Related News