Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ബൈക്കുകളിലുള്ള ഫുഡ് ഡെലിവറിക്ക് ഉച്ചസമയങ്ങളിൽ നിയന്ത്രണം,പകരം കാർ ഉപയോഗിക്കാം

July 01, 2022

July 01, 2022

ദോഹ : ഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികൾ ഉച്ച സമയത്ത് ഭക്ഷണമെത്തിക്കാൻ ബൈക്കുകൾ ഉപയോഗിക്കരുതെന്നും പകരം കാർ ഉപയോഗിക്കണമെന്നുമുള്ള നിർദേശം പ്രാബല്യത്തിൽ വന്നു.ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശപ്രകാരമാണ് നടപടി.രാവിലെ 10 മണി മുതൽ ഉച്ചക്ക് 3:30 വരെയാണ് കാറുകൾ ഉപയോഗിക്കുക. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിലായി.

തീരുമാനത്തെ പ്രമുഖ ഡെലിവറി കമ്പനികൾ സ്വാഗതം ചെയ്തു.
"ഖത്തർ തൊഴിൽ മന്ത്രാലയം നൽകിയ നിർദേശപ്രകാരം ഡെലിവറി മേഖല രാവിലെ 10 മണി മുതൽ ഉച്ചക്ക് 3:30 വരെ ഇനി കാറുകൾ ഉപയോഗിക്കും. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെ ഇത് പ്രാബല്യത്തിൽ ഉണ്ടായിരിക്കും," തലബാത് ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News