Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡ് പ്രതിരോധ വാക്സിൻ,ആദ്യ ബാച്ച് തിങ്കളാഴ്ച ദോഹയിൽ എത്തുമെന്ന് ഖത്തർ പ്രധാനമന്ത്രി 

December 19, 2020

December 19, 2020

ദോഹ : ആശങ്കകൾക്ക് വിരാമമിട്ട് കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ബാച് ഈ മാസം 21 ന് തിങ്കളാഴ്ച ഖത്തറിൽ എത്തുമെന്ന് പ്രധാനമന്ത്രി ശൈഖ് ഖാലിദ്‌ ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അറിയിച്ചു. ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


Also Read: മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്സിന്റെ പുരസ്‌കാരം ശിവന്‍ എടമനയുടെ 'ന്യൂറോ ഏരിയ'യ്ക്ക്


ഖത്തർ അമീറിന്റെ നിർദേശ പ്രകാരം കോവിഡ് വാക്സിന്റെ ആദ്യ ബാച് മറ്റന്നാൾ രാജ്യത്തെത്തും. ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാൻ ആരോഗ്യ മേഖലക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.കോവിഡ് പകർച്ച വ്യാധിയെ നിയന്ത്രിച്ചു ജീവിതം സാധാരണ നിലയിലാക്കുന്നതിനുള്ള പരിശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണിത്.

രോഗത്തെ നേരിടാനുള്ള ഞങ്ങളുടെ പദ്ധതിയുടെ വിജയത്തിൽ അഭിമാനമുണ്ട്.മെഡിക്കൽ ടീമുകൾക്കും അതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു, അറബിയിലുള്ള ട്വീറ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായാണ് നൽകുകയെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News