Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദുബായിൽ കെട്ടിടത്തിലെ തീയണക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം

May 07, 2023

May 07, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : ദുബായിലെ അൽ അവീറിൽ വെള്ളിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നാണ് സര്‍ജന്റ് ഒമര്‍ ഖലീഫ അല്‍ കെത്ബി എന്നയാൾ മരിച്ചത്.
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അല്‍ കെത്ബിയുടെ സംസ്‌കാരം അല്‍ ഖിസൈസ് ഖബർസ്ഥാനിൽ നടത്തി.
ഉച്ചയ്ക്ക് 12.32ഓടെ അൽ അവീർ ഏരിയയിലെ അൽ കബയേൽ സെന്ററിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് അൽ മിസ്ഹാർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം 12.38ഓടെ അപകടസ്ഥലത്തെത്തി. ദുബായിലെ സിവിൽ, ഡിഫൻസ് ടീമുകൾ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, രാത്രി 7.20 ഓടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണ് 29കാരനായ അഗ്‌നിശമന സേനാംഗം മരിക്കുകയായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News