Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഫിഫ അറബ് കപ്പ്, സൗദി അറേബ്യക്ക് തോൽവി

December 02, 2021

December 02, 2021

ദോഹ : ഫിഫ അറബ് കപ്പിലെ തങ്ങളുടെ കന്നിക്കളിക്കിറങ്ങിയ സൗദി അറേബ്യക്ക് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് ജോർദാനാണ് സൗദിയെ വീഴ്ത്തിയത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മൊറോക്കോ ഫലസ്തീനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. 

വിരസമായ ആദ്യപകുതിക്കൊടുവിൽ രണ്ടാം പകുതിയിലാണ് ജോർദാൻ ഗോൾ നേടിയത്.  മഹ്മൗദ് അൽ മർദി 62ആം മിനിറ്റിൽ ലക്ഷ്യം കാണുകയായിരുന്നു. 54 ആം മിനിറ്റിൽ പത്തുപേരായി ചുരുങ്ങിയ ശേഷമാണ് ജോർദാൻ ലീഡെടുത്തത്. 75 ആം മിനിറ്റിൽ സൗദി താരത്തിനും ചുവപ്പുകാർഡ് ലഭിച്ചു. അഞ്ചാം തിയ്യതി ഫലസ്തീനുമായാണ് സൗദിയുടെ അടുത്ത മത്സരം. ആദ്യറൗണ്ടിലെ എല്ലാ മത്സരങ്ങളും അവസാനിച്ചതിനാൽ, അറബ് കപ്പിൽ ഇന്ന് മത്സരങ്ങളില്ല.


Latest Related News