Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലോകകപ്പ് ടിക്കറ്റിന് അർഹത ലഭിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മാർച്ച്‌ 21 ന് മുൻപ് പണമടക്കണം

March 08, 2022

March 08, 2022

ദോഹ : 2022 ഫുട്ബോൾ ലോകകപ്പിന്റെ ടിക്കറ്റുകൾ ആർക്കൊക്കെ ലഭിക്കുമെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന പ്രത്യേക നറുക്കെടുപ്പിലൂടെ, അപേക്ഷകരിൽ നിന്നും ആർക്കൊക്കെ ടിക്കറ്റ് ലഭിക്കും എന്നറിയാനാവും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ ഇ മെയിലിലൂടെ വിവരമറിയിക്കുമെന്നും, ഇന്ന് രാത്രി മുതൽ തന്നെ ഇവർക്ക് പണമടയ്ക്കാൻ സാധിക്കുമെന്നും ഫിഫ വ്യക്തമാക്കി. മാർച്ച്‌ 21 ആണ് പണം അടക്കാനുള്ള അവസാന തിയ്യതി.

അതേസമയം, പണമടക്കാൻ ഉള്ള അവസരം മാത്രമാണ് ഇതെന്നും, പുതുതായി ടിക്കറ്റ് അപേക്ഷകൾ സമർപ്പിക്കാൻ ഇപ്പോൾ കഴിയില്ലെന്നും ഫിഫ ഓർമിപ്പിച്ചു. മാർച്ച്‌ 21 ന് മുൻപ് പണമടച്ചില്ലെങ്കിൽ ടിക്കറ്റ് ക്യാൻസൽ ആവുമെന്നും ഫിഫ വ്യക്തമാക്കി. വിദേശികൾക്കും ഖത്തർ പൗരന്മാർക്കും പണമടക്കാൻ രണ്ട് വ്യത്യസ്ത പോർട്ടലുകൾ ഫിഫയുടെ സൈറ്റിൽ ലഭ്യമാണ്. 20 ദിവസങ്ങൾ മാത്രം നീണ്ടുനിന്ന ആദ്യ ഘട്ട ടിക്കറ്റ് വില്പനയിൽ 17 മില്യൻ അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിച്ചത്. ഇതിൽ 1.8 മില്യൺ അപേക്ഷകളും ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18 ന് അരങ്ങേറുന്ന കലാശപ്പോരാട്ടം വീക്ഷിക്കാനായിരുന്നു.


Latest Related News