Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ലോകകപ്പിന്റെ രണ്ടാമത്തെ അവതരണ ഗാനവും ഫിഫ പുറത്തിറക്കി,കയ്യടിച്ച് ആരാധകർ

August 20, 2022

August 20, 2022

അൻവർ പാലേരി   
ദോഹ : 2022 ഖത്തർ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക പ്രചാരണ സംഗീത വീഡിയോ ഫിഫ പുറത്തിറക്കി.യൂട്യൂബിൽ റിലീസ് ചെയ്ത് മിനുറ്റുകൾക്കകം ഒരു ലക്ഷത്തിലേറെ ആരാധകരാണ് വീഡിയോ കണ്ടത്.2022 ഏപ്രിൽ ഒന്നിന് പുറത്തിറങ്ങിയ 'ഹയ്യാ,ഹയ്യാ'ഇതുവരെ പതിനൊന്ന് ദശലക്ഷത്തിലധികം ആരാധകരാണ് യൂട്യൂബിൽ കണ്ടത്.ഇതിന് പിന്നാലെയാണ് ലോകകപ്പ് ആവേശം മുഴുവൻ സംഗീത,ദൃശ്യാവിഷ്കാരങ്ങളിൽ ആവാഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വീഡിയോ ഇന്ന് പുറത്തിറക്കിയത്.

കോംഗോളീസ് ഫ്രഞ്ച് റാപ്പർ ഒസുനയും പ്യൂർട്ടോ റിക്കൻ ആർട്ടിസ്റ്റുകളായ മൈട്രെ ഗിംസ് ബാൻഡും അണിനിരക്കുന്ന 'ആർബോ'(Arhbo)  നിലവിൽ FIFA-യുടെ ഔദ്യോഗിക യൂട്യൂബ്  ചാനലിൽ മാത്രമേ ലഭ്യമാകൂ.

തന്റെ ബാന്റിന്റെ പേരായ മൈട്രെ ഗിംസ് എന്ന പേരിലും അടുത്തിടെ ഗിംസ് എന്ന പേരിലും അറിയപ്പെടുന്ന ഗാന്ധി ബിലേൽ ജുന ലോകപ്രശസ്തനായ കോംഗോ-ഫ്രഞ്ച് റാപ്പറും ഗായകനും ഗാനരചയിതാവുമാണ്.



നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ  ഒസുന,ലാറ്റിൻ സംഗീത ലോകത്തെ  ഏറ്റവും പ്രശസ്തയും ലോകമെമ്പാടും ആരാധകരുള്ള ഗായികയുമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


 


Latest Related News