Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും മോചിതരായി, മലയാളികളടക്കം 17 ഇന്ത്യക്കാർ നാട്ടിലെത്തി

February 26, 2022

February 26, 2022

റിയാദ് : അബഹയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും സംഘത്തിലുണ്ട്. അസീർ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗവുമായ ബിജു.കെ. നായരുടെ പരിശ്രമഫലമായാണ് ഇന്ത്യക്കാർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞത്. 


ആകെ 35 ഇന്ത്യക്കാരാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. കേന്ദ്രത്തിൽ ബാക്കിയുള്ള 18 പേരുടെ നിയമതടസങ്ങൾ പരിഹരിച്ച് അവരെ നാട്ടിലേക്കയക്കുമെന്ന് ബിജു. കെ. നായർ അറിയിച്ചു. ഒരാഴ്ചക്കകം ഇവർക്കും നാടണയാൻ കഴിയുമെന്നാണ് പ്രതീക്ഷ. അബഹയിലെ സാമൂഹ്യപ്രവർത്തകരായ മോഹൻദാസ് ആറന്മുള, പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, ബിനു ജോസഫ് തുടങ്ങിയരും പ്രവാസികളുടെ മോചനത്തിൽ പങ്കുവഹിച്ചു. നാടുകടത്തൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ സഹായവും നിർണായകമായി. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് പ്രവാസികൾ നാട്ടിലേക്ക് യാത്ര തിരിച്ചത്.


Latest Related News