Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തർ അമീറും ഈജിപ്ത് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

August 29, 2021

August 29, 2021

ദോഹ : വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഖത്തർ അമീർ ശൈഖ് ത്യമീം ബിൻ ഹമദ് അൽതാനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് അൽ സിസിയും ബാഗ്ദാദിൽ കൂടിക്കാഴ്ച നടത്തി.വർഷങ്ങളായി ഇരു രാജ്യങ്ങൾക്കുമിടയിൽ കടുത്ത അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതിനിടെ നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തിയത്.2017ൽ ചില അയൽ രാജ്യങ്ങൾക്കൊപ്പം ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.അൽ ഉല കരാറിനെ തുടർന്ന് ഉപരോധം പിൻവലിച്ചെങ്കിലും രണ്ടു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്.ഇറാഖ് ഉച്ചകോടിക്കിടെ ആയിരുന്നു കൂടിക്കാഴ്ച്ച.
ഉപരോധം പിൻവലിച്ചതിനു പിന്നാലെ ജൂൺ, ഓഗസ്റ്റ് മാസങ്ങളിലായി ഈജിപ്തും ഖത്തറും പരസ്പരം അംബാസിഡർമാരെ തിരിച്ചയച്ചിരുന്നു. ഈജിപ്തിനെ കൂടാതെ സൗദി, യുഎഇ, ബഹ്‌റൈൻ തുടങ്ങിയവരും ഖത്തറിനോട് മുൻപ് സ്വീകരിച്ച കടുത്ത നിലപാടിൽ അയവ് വരുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക


Latest Related News