Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ പെരുന്നാൾ ആഘോഷങ്ങളുടെ പൊടിപൂരം,പ്രധാന പരിപാടികളും സമയവും

May 02, 2022

May 02, 2022

അൻവർ പാലേരി

ദോഹ : ഖത്തറിൽ ഇത്തവണ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് പൊലിമയേറും.ഖത്തർ ടൂറിസം കോർണിഷിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ആഘോഷ പരിപാടികളാണ് മുഖ്യ ആകർഷണം.കോർണിഷിലും കത്താറയിലും എല്ലാ ദിവസങ്ങളിലും നടക്കുന്ന വെടിക്കെട്ട് പ്രദർശനവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. മെയ് 3 ചൊവ്വ മുതൽ 5 വ്യാഴം വരെയാണ് ആഘോഷ പരിപാടികൾ നടക്കുക

വിവിധ ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളും സമയവും :

ദോഹ കോർണിഷ്(എല്ലാ ദിവസവും ഉച്ചക്ക് മൂന്നു മണി മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും)

മെയ് 3 ന് മഹ്മൂദ് അൽ തുർക്കി, മെയ് 4 ന് നാസർ അൽ കുബൈസി, മെയ് 5 ന്സുൽത്താൻ ഖലീഫ എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടി.

സമയം : രാത്രി 7.30 മുതൽ 9 വരെ 

വൈകിട്ട് 4.30 മുതൽ 5.30 വരെ ബലൂൺ പരേഡ്.

രാത്രി 9 മണിക്ക് വെടിക്കെട്ട്.

വൈകുന്നേരം 5.30 മുതൽ രാത്രി 11 വരെ വിവിധ ഗെയിമുകളും പ്രത്യേക വേഷവിതാനങ്ങളോടെയുള്ള പ്രകടനങ്ങളും.

ഭീമൻ ഹീലിയം ബലൂൺ പരേഡ്.

കത്താറ പൈതൃക കേന്ദ്രം 

മെയ് 02 തിങ്കൾ : രാത്രി 8 മണിക്ക് വെടിക്കെട്ട്.

ഈദ് ദിവസങ്ങളിൽ വൈകീട്ട് 5 മണി മുതൽ രാത്രി 10 മണി വരെ അറബിക് നാടോടി സംഗീത പരിപാടി.

കത്താറ(സൗത്ത്) പ്രധാന സ്ട്രീറ്റിലും ഷെയ്ഖ്സ്പിയർ സ്ട്രീറ്റിലും  കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

മെയ് 3,4,5 ദിവസങ്ങളിൽ ബിൽഡിങ് നമ്പർ 41 ൽ വൈകീട്ട് 5 മുതൽ 7 വരെ പ്ലാനറ്റേറിയം പ്രദർശനങ്ങൾ.

'ഹലാൽഹും ദലാൽഹും'(ഡ്രാമ) :  മെയ് 10 മുതൽ 14 വരെ കത്താറ ഡ്രാമ തിയേറ്ററിൽ വൈകീട്ട് 7 മണിക്ക്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News