Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ബലിപെരുന്നാൾ;സർക്കാർ മേഖലയിൽ പന്ത്രണ്ട് ദിവസം അവധി

July 28, 2019

July 28, 2019

ബലിപെരുന്നാളിനോടനുബന്ധിച്ച് സൗദിയിൽ സർക്കാർ ജീവനക്കാര്‍ക്ക് പന്ത്രണ്ട് ദിനം അവധി ലഭിക്കും. സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ നാലു ദിനമാണ് അവധി. അറഫ ദിനം മുതൽ ദുൽഹജ് 12വരെ നാലു ദിവസമാണ് അവധി ലഭിക്കുക.

സർക്കാർ ജീവനക്കാർക്ക്  12 ദിവസമാണ് ഇത്തവണ പെരുന്നാൾ അവധി. ദുൽഹജ് നാലിന് അഥവാ ആഗസ്റ്റ് 5ന് തിങ്കളാഴ്ച വരെ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണം. ചൊവ്വ മുതല്‍ ആഗസ്റ്റ് 17 ശനിയാഴ്ച വരെയാണ് പെരുന്നാളവധി. അവധിക്കു ശേഷം ഓഗസ്റ്റ് 18ന് സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസമാണ് ബലി പെരുന്നാൾ അവധി നല്‍കേണ്ടത്. അറഫ ദിനം മുതൽ ദുൽഹജ് 12 വരെ നാലു ദിവസമാണ് അവധി. തൊഴിൽ നിയമ പ്രകാരമുള്ളതാണ് ഇവ. ഇതിൽ കൂടുതൽ അവധി സ്വകാര്യ മേഖലാ ജീവനക്കാർക്ക് നൽകുന്നതിന് വിലക്കില്ല. ആദ്യമായി ഹജ്ജ് നിര്‍വഹിക്കുന്നതിനായി പോകുന്ന ജീവനക്കാര്‍ക്ക് 15 ദിനം വരെ അവധിക്ക് അര്‍ഹതയുണ്ടാകും.


Latest Related News