Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പണമയക്കൽ ഇനി എളുപ്പം, വെസ്റ്റേൺ യൂണിയനൊപ്പം പുതിയ പദ്ധതിയുമായി ദുഖാൻ ബാങ്ക്

February 16, 2022

February 16, 2022

ദോഹ : ഖത്തറിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ദുഖാൻ ബാങ്ക് 'ഡയറക്ട് ടു അകൗണ്ട്' എന്ന പേരിൽ പുതിയ സേവനം ആരംഭിച്ചു. വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫറുമായി സഹകരിച്ചാണ് പുതിയ പദ്ധതി. മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ ബാങ്കിംഗ്, ദുഖാൻ എ.ടി.എം മെഷീൻ തുടങ്ങിയ മാർഗങ്ങളിൽ ഈ സേവനം ലഭ്യമാകും. 


ദുഖാൻ ബാങ്കിൽ നിലവിലുള്ള, 'അകൗണ്ട് ടു ക്യാഷ് ' സേവനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് 'ഡയറക്ട് ടു അകൗണ്ട്'.ഇതോടെ, ലോകത്തിന്റെ നാനാഭാഗത്തുള്ള ഇരുന്നൂറിലധികം രാജ്യങ്ങളിലേക്ക് ഞൊടിയിട കൊണ്ട് ഖത്തറിൽ നിന്ന് പണമയക്കാൻ സാധിക്കും. മൂന്നാമത് ഒരു കമ്പനിയുടെ സേവനം പണമടക്കാൻ ആവശ്യമില്ലെന്നും, വളരേ വേഗം, ഏത് സമയത്തും പണമയക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നും ദുഖാൻ ബാങ്ക്, പത്രക്കുറിപ്പിലൂടെ അറിയിച്ചു. ദുഖാൻ ബാങ്കിനൊപ്പം സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു വെസ്റ്റേൺ യൂണിയന്റെ പ്രതികരണം. ഉപഭോക്താക്കൾക്ക് സംശയനിവാരണത്തിനായി 8008555 ൽ വിളിക്കാമെന്നും, ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.dukhanbank.com സന്ദർശിക്കാമെന്നും ദുഖാൻ അധികൃതർ അറിയിച്ചു.


Latest Related News