Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അനുമതി ലഭിച്ചില്ല,ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കി

May 10, 2020

May 10, 2020

ദോഹ : ദോഹയിൽ നിന്ന് ഇന്ന് ഉച്ചതിരിഞ്ഞു 3.35 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുറപ്പെട്ടില്ല.ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഗർഭിണികളും രോഗികളും കുട്ടികളും  ഉൾപ്പെടെയുള്ള 183  ലേറെ യാത്രക്കാർ ഇപ്പോഴും വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്.എയർ ഇന്ത്യ എക്സ്പ്രസിന്റെ  IX 374 വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കേണ്ട യാത്രക്കാരാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്.

ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതാണ് യാത്ര റദ്ദാക്കാൻ കാരണമെന്നാണ് സൂചന. ഖത്തർ സർക്കാർ അനുമതി നൽകാതിരിക്കാനുള്ള കാരണം വ്യക്തമല്ല. എന്നാൽ യാത്രക്കാർക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.കൃത്യമായ വിവരങ്ങൾ നൽകാൻ ഉത്തരവാദപ്പെട്ട ആരും വിമാനത്താവളത്തിൽ ഇല്ല.പൂർണ ഗർഭിണികളും ശാരീരിക അവശതകൾ നേരിടുന്നവരും അഞ്ചു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിയവരാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News