Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിൽ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർക്ക് പരിക്കേറ്റു

November 10, 2019

November 10, 2019

റിയാദ് : ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ 13 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഉച്ചത്തിലുള്ള ശബ്ദവും കെട്ടിടത്തിന്‍റെ തകർച്ചയും പ്രദേശത്ത് വൻതോതിൽ ഭീതി പരത്തിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഞങ്ങളുടെ സൗദി ലേഖകൻ റിപ്പോർട്ട് ചെയ്തു.

ഇന്ന് (ഞായറാഴ്ച) പുലർച്ചെ സ്ഫോടന ശബ്ദം കേട്ടാണ് ഉറക്കം ഉണർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തീയാളുന്ന വെളിച്ചവും പുകയും പ്രദേശത്തെ മൂടി. സ്ഫോടനത്തിന്‍റെയും തകർന്ന കെട്ടിടത്തിന്‍റെയും ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടിരിക്കുന്ന ഭാഗത്തോട് ചേർന്ന് വലിയൊരു പ്രദേശം മുഴുവൻ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ ചിതറിത്തെറിച്ചിട്ടുണ്ട്. അവ വന്ന് പതിച്ചാണ് ദൂരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് പോലും കേടുകൾ സംഭവിച്ചത്. വിവരമറിഞ്ഞയുടൻ കിഴക്കൻ പ്രവിശ്യ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. 13 പേരെയാണ് പരിക്കേറ്റതായി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നും അവരെ ഉടൻ റെഡ് ക്രസൻറ് ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ചെന്നും സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. പരിക്കേറ്റവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക ടാങ്ക് പൊട്ടിതെറിച്ചാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Latest Related News