Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ചോക്ലേറ്റ് ബാറിനുള്ളിൽ ഹഷീഷ്, ഹമദ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി 

January 01, 2020

January 01, 2020

5.503 ഗ്രാം ഹഷീഷാണ് പിടികൂടിയത്

ദോഹ : ദോഹ രാജ്യാന്തര വിമാനത്താവളം വഴി ചോക്ലേറ്റ് ബാറിനുള്ളിൽ ഒളിപ്പിച്ച് ഹഷീഷ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പിടികൂടി. അഞ്ചര കിലോയിലധികം ഹഷീഷാണ് ഡയറി മിൽക്ക് ചോക്ലേറ്റ് ബാറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ അധികൃതർ പിടികൂടിയത്. ഇതിന്റെ വീഡിയോ ദൃശ്യം കസ്റ്റംസ് അതോറിറ്റി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

മയക്കുമരുന്ന് ഉൾപ്പെടെയുള്ള അനധികൃത വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് വീണ്ടും മയക്കുമരുന്ന് പിടികൂടിയത്. ഇത്തരം കള്ളക്കടത്തുകൾ തടയാൻ യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കി പ്രതികളെ തിരിച്ചറിയാനുള്ള റോബോട്ടിക് സംവിധാനം ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലുള്ളത്. കഴിഞ്ഞ ആഴ്ച ദോഹ തുറമുഖം വഴി അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു.


Latest Related News