Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ മാരിടൈം കസ്റ്റംസ് പിടികൂടി

January 07, 2021

January 07, 2021

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ ഹമദ് തുറമുഖത്ത് വച്ച് മാരിടൈം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി.എ.സി) ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 4423 പാക്കറ്റുകളാണ് പിടികൂടിയത്. 

'ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 4423 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മാരിടൈം കസ്റ്റംസ് പിടികൂടി. ചൂലുകളുടെ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പിടികൂടിയ പുകയില ഉല്‍പ്പന്നങ്ങളുടെ ആകെ ഭാരം 5528.75 കിലോഗ്രാമാണ്.' -ജി.എ.സി ട്വിറ്ററിലൂടെ അറിയിച്ചു. 

നിയമവിരുദ്ധമായ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരരുത് എന്ന് കസ്റ്റംസ് നിരന്തരമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News