Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഫിഫ അറബ് കപ്പ് : കളികാണാനെത്തുന്ന കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

December 03, 2021

December 03, 2021

ദോഹ : ഫിഫ അറബ് കപ്പിലെ മത്സരങ്ങൾ വീക്ഷിക്കാനായി സ്റ്റേഡിയങ്ങളിൽ എത്തുന്ന, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂർ മുൻപെങ്കിലും എടുത്ത പരിശോധനാഫലവുമായി സ്റ്റേഡിയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. 2 ഡോസ് വാക്സിനും എടുക്കാത്തവർക്കാണ് ഈ നിബന്ധന. 

കളി കാണാൻ എത്തുന്ന കുട്ടികൾക്കായി കോവിഡ് ടെസ്റ്റ്‌ നടത്താൻ അഞ്ച് കേന്ദ്രങ്ങൾ തയ്യാറാക്കിയതായും അധികൃതർ അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ ഇവിടെ എത്തി കോവിഡ് ടെസ്റ്റ്‌ നടത്താവുന്നതാണ്. അൽ ഖോർ, അൽ തുമാമ, അൽ വജ്‌ബ, ലിയബൈബ്, അൽ വക്ര എന്നീ ആരോഗ്യകേന്ദ്രങ്ങളിലാണ് ടെസ്റ്റ്‌ ചെയ്യാനുള്ള സൗകര്യം ഉള്ളത്. 25 റിയാലാണ് പരിശോധനയ്ക്ക് ഈടാക്കുക.


Latest Related News