Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറി അബ്ദുൽ ലത്തീഫ് മടിക്കേരി ഖത്തറിൽ കോവിഡ് ബാധിച്ചു മരിച്ചു 

April 10, 2021

April 10, 2021

ദോഹ : ഖത്തറിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറിയുമായ അബ്ദുൽ ലത്തീഫ് മടിക്കേരി(56) നിര്യാതനായി.കോവിഡ് ബാധിതനായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.വര്ഷങ്ങളായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

കർണാടകയിലെ മടിക്കേരിയാണ് സ്വദേശമെങ്കിലും ഖത്തറിലെ മലയാളികൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.നാടണയാൻ  ബുദ്ധിമുട്ടുന്നവരും മറ്റു തൊഴിൽ പ്രശ്നങ്ങളിൽ പെട്ട് വിഷമിക്കുന്നവരുമായ  നൂറുകണക്കിന് ഇന്ത്യക്കാർക്ക് അത്താണിയായിരുന്നു.

ഭാര്യ : ഫാത്തിമ സലീന. മക്കൾ : മുഹമ്മദ് മസിൻ,മുഹമ്മദ് മുഹാസ്,മുഹമ്മദ് മുഹാവിൻ,മലീഹ. കുടുംബം നാട്ടിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News