Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദേശീയതയുടെ നിറവിൽ ദൃശ്യവിസ്മയമായി കുവാഖ് കളേർസ് ഓഫ് ഇൻഡ്യ അരങ്ങേറി

October 31, 2021

October 31, 2021

ദോഹ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപ്പത്തിഅഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസ്സിയും ഐ സി സിയുമായി സഹകരിച്ച് ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഒരുക്കിയ കളേർസ് ഓഫ് ഇൻഡ്യ എന്ന കലാവിരുന്ന് അശോകാ ഹാളിൽ അരങ്ങേറി. പ്രൗഢമായ ഇന്ത്യൻ കലാപാരമ്പര്യത്തിന്റെ നേർക്കാഴ്ചയെന്നോണം വ്യത്യസ്ത നൃത്തരൂപങ്ങൾ വേദിയിൽ നിറഞ്ഞാടി. 

രാജ്യത്തിന് വേണ്ടി ജീവൻബലി അർപ്പിച്ച വീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പുഷ്പാർച്ചനയോടെയാണ് കലാവിരുന്ന് ആരംഭിച്ചത്. ദോഹ ബാങ്ക് സി ഇ ഒ ഡോ  ആർ സീതാരാമൻ, പത്നി സംഗീത സീതാരാമൻ എന്നിവർ  മുഖ്യാതിഥികളായിരുന്നു. ഡോ ആർ സീതാരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ സി സി പ്രസിഡന്റ് പി എൻ ബാബുരാജ്, ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ,  ഐ എസ് സി പ്രസിഡണ്ട് മോഹൻ തോമസ്, ലുലു കമേഴ്സ്യൽ മാനേജർ ചാക്കോ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ നാൾ വഴികളിലൂടെയുള്ള യാത്രയിൽ  പ്രസിദ്ധ ഗാനങ്ങളുമായി ദോഹയിലെ പ്രശസ്ത ഗായികാ ഗായകൻമാർ സദസ്സിനെ സംഗീത സാന്ദ്രമാക്കി.
"ബജേ സർഗ്ഗം" എന്ന് തുടങ്ങുന്ന ഗാനത്തിന് നൃത്ത ചുവടുകളുമായി എല്ലാ നർത്തകികളും ഒന്നിച്ച് വേദിയിൽ എത്തിയപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെ ആസ്വദിച്ചത് പരിപാടിയുടെ മേൻമ വിളിച്ചോതി. 

കുവാഖ് കൾച്ചറൽ സെകട്ടറി രതീഷ് മാത്രാടന്റെ സംവിധാനത്തിൽ നടന്ന കലാസന്ധ്യയിൽ ദോഹയിലെ മികച്ച കലാകാരൻമാർ അണിനിരന്നു.  ഇന്ത്യയിലെ പ്രസിദ്ധമായ വിവിധ നൃത്തരൂപങ്ങൾക്ക്  ആതിര അരുൺലാൽ കൊറിയോഗ്രാഫി ഒരുക്കി. ഇന്ത്യൻ സംഗീതത്തെയും ഗാനങ്ങളുടെ പിറവിയെയും കുറിച്ച്   പ്രശസ്ത സാമൂഹ്യ പ്രവർത്തകനും കലാകാരനുമായ വിനോദ് നായർ സദസ്സിന് പരിചയപ്പെടുത്തി. ചടങ്ങിന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, റിജിൻ പള്ളിയത്ത്, തേജസ് നാരായണൻ, ശ്രീകല ജിനൻ തുടങ്ങിയവർ നേതൃത്വം നൽകി.


Latest Related News