Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
അല്‍ ഒഖ്ദ സ്ട്രീറ്റ് ഭാഗികമായി അടയ്ക്കും

December 23, 2020

December 23, 2020

ദോഹ: അല്‍ ഖോര്‍ റോഡുമായുള്ള ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ ഫര്‍ഖിയ ബീച്ചിലേക്കുള്ള അല്‍ ഒഖ്ദ സ്ട്രീറ്റ് ഇരുദിശകളിലേക്കും അടയ്ക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. ഡിസംബര്‍ 25 വെള്ളിയാഴ്ച മുതല്‍ ഏഴ് ദിവസത്തേയ്ക്കാണ് അടയ്ക്കുക. 

അല്‍ ബെയ്ത് സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ് വികസന പദ്ധതിയുടെ ഭാഗമായി അല്‍ ഒഖ്ദ സ്ട്രീറ്റിലെ അസ്ഫാല്‍റ്റ് ജോലികളുടെ അവസാന ഘട്ടം പൂര്‍ത്തിയാക്കാനാണ് സ്ട്രീറ്റ് അടയ്ക്കുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അഷ്ഗല്‍ സ്ട്രീറ്റ് അടയ്ക്കുന്നത്. 


Related News: ഗര്‍റാഫത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് ടണല്‍ മൂന്നാഴ്ചത്തേയ്ക്ക് അടയ്ക്കും


യാത്രക്കാര്‍ക്ക് അഹമ്മദ് ബിന്‍ ജാസിം സ്ട്രീറ്റ് അല്ലെങ്കില്‍ അല്‍ ഖോര്‍ റോഡിന്റെ ഏതെങ്കിലും സൈഡ് റോഡുകളിലൂടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം. 

സ്ട്രീറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സൂചനാ ബോര്‍ഡുകള്‍ അഷ്ഗല്‍ സ്ഥാപിക്കും. എല്ലാ യാത്രക്കാരും വേഗനിയന്ത്രണവും റോഡ് നിയമങ്ങളും പാലിച്ച് സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News