Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വിമാനത്തിൽ പുക,ചെന്നൈ ദോഹ വിമാനം തിരിച്ചിറക്കി             

September 22, 2019

September 22, 2019

ഈ ആഴ്ചയിൽ ഇത് മൂന്നാം തവണയാണ് ഇൻഡിഗോ വിമാനങ്ങളിൽ സമാനമായ സംഭവം ഉണ്ടാകുന്നത്.

ദോഹ : ചെന്നൈയിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 139 യാത്രക്കാരും 7 ജീവനക്കാരുമായി ദോഹയിലേക്ക് പുറപ്പെട്ട വിമാനമാണ് 40 മിനിറ്റുകൾക്കുള്ളിൽ ചെന്നൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്.വിമാനത്തിലെ കാർഗോയിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.
സാങ്കേതിക തകരാറ് പരിഹരിച്ച്‌ മൂന്ന് മണിക്കൂറുകൾക്ക് ശേഷം വിമാനം ദോഹയിലേക്ക് തിരിച്ചു.ഈ ആഴ്ചയിൽ ഇത് മൂന്നാം തവണയാണ് ഇൻഡിഗോ വിമാനങ്ങളിൽ സമാനമായ സംഭവം ഉണ്ടാകുന്നത്.


Latest Related News