Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
താമസവിസയുള്ളവർക്ക് ഇനി കൊറന്റൈനും പീസീആർ പരിശോധനയും വേണ്ട, ഖത്തറിന്റെ യാത്രാ നയത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു

February 24, 2022

February 24, 2022

ദോഹ : ഖത്തർ താമസവിസയുള്ളവർ  വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തെത്തിയാൽ കൊറന്റൈൻ വേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് പീ.സീ.ആർ ടെസ്റ്റും ചെയ്യേണ്ടതില്ല. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കടക്കം മുഴുവൻ ആളുകൾക്കും ഈ ഇളവ് ലഭിക്കും. ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. 

വിദേശത്ത് നിന്നും എത്തുന്ന താമസവിസക്കാർ ഖത്തറിലെത്തി 24 മണിക്കൂറിനകം ആന്റിജൻ പരിശോധന നടത്തണം. വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയവർക്കും, കോവിഡിൽ നിന്നും അടുത്തിടെ മുക്തി നേടിയവർക്കുമാണ് മേല്പറഞ്ഞ ഇളവുകൾ ലഭിക്കുക. വാക്സിൻ എടുക്കാത്ത ആളുകൾ അഞ്ചുദിവസം ഹോം കൊറന്റൈനിൽ കഴിയണം. അഞ്ചാം ദിവസം നടത്തുന്ന ആന്റിജൻ പരിശോധനയുടെ ഫലമനുസരിച്ച് ഇവർക്ക് പുറത്തിറങ്ങാം. വാക്സിൻ എടുക്കാത്തവർ, യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുൻപെങ്കിലും നടത്തിയ കോവിഡ് പരിശോധന ഫലം ഹാജരാക്കുകയും വേണം. സന്ദർശകവിസയിൽ ഖത്തറിൽ എത്തുന്നവർ വാക്സിനേഷൻ പൂർത്തിയാക്കിയവരാണെങ്കിൽ കൊറന്റൈനിൽ കഴിയേണ്ടതില്ല, എന്നാൽ ഇവർ പീസീആർ പരിശോധനാ ഫലം ഹാജരാക്കണം.


Latest Related News