Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പ്രവാസികൾക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി കേന്ദ്രം നൽകും,ദുരുപയോഗത്തിന് സാധ്യതയെന്ന് ആശങ്ക

May 10, 2022

May 10, 2022

തിരുവനന്തപുരം : കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്നവർക്ക് സംസ്ഥാന പോലീസ് നൽകിവന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി മുതൽ കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരും.

സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശമെന്ന ഹെെക്കോടതി വിധിയെ തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ചുളള സർക്കുലർ സംസ്ഥാന പൊലീസ് മേധാവി ഇറക്കി. നേരത്തെ ലഭിച്ചിരുന്ന 'പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്' എന്നതിനു പകരം 'കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല' എന്ന സർട്ടിഫിക്കറ്റാകും ഇനി ലഭിക്കുക. എന്നാൽ സംസ്ഥാനത്തിന് അകത്തുളള ജോലിയാവശ്യങ്ങൾക്കാകും ഇത് നൽകുക. അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പകരം, അപേക്ഷന്റെ പേരിലുളള കേസ് വിവരങ്ങളടങ്ങിയ കത്താവും ലഭിക്കുക. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും.

സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവിക്കോ അല്ലെങ്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ ആണ് അപേക്ഷ നൽകേണ്ടത്. 500 രൂപയാവും ഇതിനായി ഈടാക്കുന്നത്. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്ന വർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കുവൈറ്റിലെ ജോലിക്ക് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണൽ പാസ്പോർട്ട് ഓഫീസിൽനിന്ന് ഇതുനൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.

അതേസമയം,കുവൈത്തിലേക്കുള്ള തൊഴിൽ അന്വേഷകർക്ക്‌ തിരിച്ചടിയായേക്കാവുന്ന പുതിയ തീരുമാനം വ്യാപകമായി ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്ക പ്രവാസികൾക്കിടയിൽ വ്യാപകമാവുകയാണ്.
പോലീസ്‌ ക്ലിയറൻസ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിനോ അല്ലെങ്കിൽ കേന്ദ്രം നിശ്ചയിക്കുന്ന ഏജൻസികൾക്കോ മാത്രമാണെന്നാണു കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയിരിക്കുന്ന ഹരജിയിൽ വ്യക്തമാക്കിയിരിക്കുന്നത്‌. നിലവിലെ സാഹചര്യത്തിൽ ഇത്‌ ചില പ്രത്യേക മത വിഭാഗങ്ങളിൽ പെട്ടവർക്കെതിരെ നിയമം ദുരുപയോഗം ചെയ്തേക്കാനുള്ള സാധ്യതയാണു പലരും ചൂണ്ടിക്കാണിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News