Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മുൻ കെ.എം.സി.സി നേതാവ് നാട്ടിൽ നിര്യാതനായി

September 22, 2021

September 22, 2021

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ കരിയാട് സ്വദേശി സി എം മൊയ്തു(72) നാട്ടിൽ നിര്യാതനായി. കണ്ണൂർ ജില്ലാ കെ എം സി സി യിലൂടെ സംഘടനാ രംഗത്ത് സജീവമായ അദ്ദേഹം ഏറെക്കാലം ഖത്തർ കെ.എം സി സി യുടെ സംസ്ഥാന കൗൺസിലറായിരുന്നു.മുസ്ലിം ലീഗ് കരിയാട് പുതുശ്ശേരി വാർഡ് വൈ: പ്രസിഡണ്ടായിരുന്നു. ദോഹ ബാങ്ക് മുൻ ജീവനക്കാരനാണ്.

ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു. ഇന്ന്(ബുധനാഴ്ച) പുലർച്ചെയെയിരുന്നു അന്ത്യം.
ഭാര്യ കദീജ. മക്കൾ : അബ്ദുൽ ഹകീം, സമീർ സിഎം, ഹസീന, ഫൗസിയ.


Latest Related News