Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ലോകകപ്പ് ടിക്കറ്റുകൾ ഫിഫക്ക് തിരിച്ചുനൽകാനോ മറ്റൊരാൾക്ക് കൈമാറാനോ കഴിയുമോ?

June 02, 2022

June 02, 2022

അൻവർ പാലേരി
ദോഹ : നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ടിക്കറ്റിനായുള്ള നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെടുകയും പണമടച്ച് ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത ശേഷം എന്തെങ്കിലും കാരണവശാൽ മത്സരങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യാനാകും?വിദേശ മാധ്യമങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പലരും ഉന്നയിക്കുന്ന ചോദ്യമാണിത്.

ടിക്കറ്റ് വിൽപനയുടെ മൂന്ന് ഔദ്യോഗിക ഘട്ടങ്ങളിൽ രണ്ടെണ്ണം ഇതുവരെ പൂർത്തിയായപ്പോൾ ദശലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ടിക്കറ്റുകളുടെ ആവശ്യം വിതരണത്തേക്കാൾ വളരെ കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം. അതുകൊണ്ടുതന്നെ ഖത്തർ ലോകകപ്പ് ഗാലറിയിലിരുന്ന് കാണാൻ കഴിയുമോ എന്ന ആശങ്കയിലാണ് പല ഫുട്‍ബോൾ ആരാധകരും.അതേസമയം,വരാനിരിക്കുന്ന ഫിഫ ലോകകപ്പിനായി റീസെയിൽ അടിസ്ഥാനത്തിൽ ടിക്കറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയുമോ എന്ന് അന്വേഷിക്കുന്നവരുമുണ്ട്.ഇതിനിടെ,ലോകകപ്പ് ഫുട്ബോൾ രണ്ടാം ഘട്ട റാൻഡം സെലക്ഷൻ ഡ്രോ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

ലോകകപ്പ് ഒരുക്കങ്ങളുടെ തുടക്കം മുതൽ, ഫിഫ ലോകകപ്പിന്റെ  ലോജിസ്റ്റിക്‌സും ഓർഗനൈസേഷനും സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ആത്യന്തികമായി ഫിഫയുടേത് മാത്രമാണ്.ടൂർണമെന്റിനുള്ള ടിക്കറ്റുകൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർക്ക് നിലവിൽ ഫിഫ നൽകിയിരിക്കുന്ന നിർദേശം ഇങ്ങനെയാണ് :
"നിബന്ധനകൾക്ക് വിധേയമായി, അതിഥികൾക്ക് ഒരു സാഹചര്യത്തിലും ടിക്കറ്റുകൾ കൈമാറാൻ അനുവാദമുണ്ടാവില്ല.ഏതെങ്കിലുമൊരു ആരാധകന് ടിക്കറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് തിരികെ നൽകണം."

അനുവദിക്കപ്പെടുന്നഎല്ലാ ടിക്കറ്റുകളും വ്യക്തിപരവും കൈമാറ്റം ചെയ്യാനാവാത്തതുമാണെന്ന് ഇതിൽ നിന്ന്  വ്യക്തമാണ്.അതായത്, ഈ ടിക്കറ്റുകൾ ഒരു സാഹചര്യത്തിലും നേരിട്ട് മറ്റുള്ളവർക്ക് കൈമാറാൻ കഴിയില്ല.

ലോകകപ്പ് ടിക്കറ്റുകൾ വീണ്ടും വിൽക്കാനും വാങ്ങാനും കഴിയുന്ന ഔദ്യോഗിക പൊതു പ്ലാറ്റ്ഫോം ഉണ്ടാകുമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപനയുടെ മൂന്ന് ഘട്ടങ്ങളും പൂർത്തിയായാൽ മാത്രമേ ഇത്തരമൊരു നീക്കം ഫിഫയുടെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയുള്ളു എന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News