Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഖത്തറിന് പുറത്ത് വാക്സിൻ സ്വീകരിക്കുമ്പോഴുള്ള കൊറന്റൈൻ ഇളവ് ഇന്ത്യക്കാർക്ക് ലഭിക്കുമോ?വിശദമായി അറിയാം 

April 07, 2021

April 07, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിന് പുറത്തുനിന്നും കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഖത്തറിൽ തിരിച്ചെത്തുമ്പോൾ നിബന്ധനകളോടെ ഹോട്ടൽ കൊറന്റൈൻ ഒഴിവാക്കുമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം പ്രവാസികൾ ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ഇന്ത്യക്കാർക്ക് ഈ ആനുകൂല്യം എങ്ങനെ ഉപയോഗപ്പെടുത്താനാവും...? 

നിലവിൽ കോവാക്സിൻ,കോവിഷീൽഡ്‌ എന്നീ കോവിഡ് പ്രതിരോധ വാക്സിനുകളാണ് ഇന്ത്യയിൽ നൽകിവരുന്നത്.എന്നാൽ ഫൈസർ / ബയോൺടെക് വാക്സിൻ,മോഡേണാ വാക്സിൻ,ആസ്ട്ര സെനക്ക,ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്സിനുകൾ സ്വീകരിച്ചു തിരിച്ചെത്തുന്നവർക്ക് മാത്രമാണ് ഖത്തറിൽ ഈ ആനുകൂല്യം ലഭിക്കുക. അതുകൊണ്ടു തന്നെ ഇന്ത്യയിൽ നിന്നും നേരിട്ട് ഖത്തറിൽ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് നിലവിൽ ഈ ഇളവ് ലഭിക്കില്ല. എന്നാൽ ദുബായ് ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇതിൽ ഏതെങ്കിലുമൊരു വാക്സിൻ സ്വീകരിച്ചതിന് ശേഷം ഖത്തറിൽ എത്തിയാൽ ഇളവ് പ്രയോജനപ്പെടുത്താൻ കഴിയും.മിക്ക ഗൾഫ് രാജ്യങ്ങളിലും ഫൈസർ / ബയോൺടെക് വാക്സിൻ,മോഡേണാ വാക്സിൻ,ആസ്ട്ര സെനക്ക,ജോൺസൺ ആൻഡ് ജോൺസൺ എന്നിവ ലഭ്യമായതിനാൽ ചുരുക്കം ചിലർക്കെങ്കിലും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News