Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയുമായി ട്രംപ് ഉണ്ടാക്കിയ 'ഉറ്റബന്ധം' ബൈഡൻ പുനഃപരിശോധിക്കുമെന്ന് അമേരിക്കൻ ചാനൽ

November 16, 2020

November 16, 2020

വാഷിംഗ്ടൺ : ട്രംപ് ഭരണകൂടം സൗദി അറേബ്യയുമായി ഉണ്ടാക്കിയ അടുത്ത ബന്ധത്തിൽ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്.അമേരിക്കയിലെ എൻ.ബി.സി ന്യൂസ് നെറ്റ്‌വർക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പശ്ചിമേഷ്യൻ നയരൂപീകരണങ്ങളുടെ പ്രധാന കേന്ദ്രമായി ട്രംപ് സൗദിയെ പരിഗണിച്ചതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം വളർന്നത്.ഇറാനെതിരായ നിലപാടിൽ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായിരുന്നു.ഇതിന്റെ തുടർച്ചയായി അമേരിക്കൻ നിർമിത ആയുധങ്ങൾ വാങ്ങുന്നതിനെ ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു.എന്നാൽ സൗദിയുമായുള്ള  അമേരിക്കയുറെ ബന്ധം പുനഃപരിശോധിക്കുമെന്നാണ് ബൈഡനെ ഉദ്ധരിച്ച് എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നത്.

ട്രംപിന്റെ അടുത്ത അനുയായികൾക്ക് സൗദിയുമായുള്ള ബന്ധത്തെക്കാൾ ബൈഡൻ ഭരണകൂടത്തിന് വ്യക്തിപരമായി സൗദിയുമായുള്ള ബന്ധം കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ഖാഷോഗി വധത്തിൽ സൗദി ഭരണകൂടത്തിന് പിന്തുണ നൽകിയ ട്രംപിന്റെ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News