Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
യാത്രാവിലക്ക് നീക്കി, ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നു

July 19, 2022

July 19, 2022

ദോഹ : ഖത്തർ പൗരന്മാർക്ക് ബഹ്‌റൈൻ സന്ദർശിക്കുന്നതിനുള്ള യാത്രാവിലക്കും വിസാ നിബന്ധനകളും റദ്ദാക്കി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ബഹ്‌റൈൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞു മണിക്കൂറുകൾക്കകം ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ഖത്തറിനെ യാത്രാ നിരോധന പട്ടികയിൽ നിന്ന് നീക്കിയതായി അറിയിക്കുകയായിരുന്നു. ബഹ്‌റൈൻ മിറർ പത്രമാണ് ഇക്കാര്യം  റിപ്പോർട്ട് ചെയ്തത്..ഉച്ചകോടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഖത്തറിൽ നിന്നും ബഹ്റൈനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന  ഖത്തറികൾക്കുള്ള വിസ നിബന്ധനകളും ബഹ്‌റൈൻ റദ്ദാക്കിയിരുന്നു.

ജിദ്ദയിൽ നടന്ന ജിസിസി സുരക്ഷാ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്, ജിസിസി, ഈജിപ്ത്, ജോർദാൻ, ഇറാഖ് നേതാക്കളും യുഎസ് പ്രസിഡണ്ട് ജോ ബൈഡനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

ഗൾഫ് പ്രതിസന്ധി അവസാനിച്ചതിനെത്തുടർന്ന് ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടിരുന്നെങ്കിലും ഖത്തറിനും ബഹ്റൈനുമിടയിൽ മഞ്ഞുരുകിയിരുന്നില്ല.ഖത്തർ പൗരന്മാർക്കുള്ള യാത്രാവിലക്ക് ഉൾപെടെ ബഹ്‌റൈൻ തുടരുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News