Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്തിൽ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ, നാല് മരണം 

February 13, 2020

February 13, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ ശക്തമായ മണല്‍ക്കാറ്റിനെ തുടര്‍ന്ന് ഭവന പദ്ധതി സൈറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് തൊഴിലാളികള്‍ മരിച്ചു. 11 പേരെ മണ്ണിനടിയില്‍ കാണാതായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.അല്‍ മുത്‌ല ഭവന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ദുരന്തത്തിനിരയായത്. അഗ്‌നിശമനസേനയും സുരക്ഷാ സംഘവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സംഭവ സ്ഥലത്തെത്തിയ ഭവന വകുപ്പു മന്ത്രി ഡോ: റന അല്‍ ഫാരിസ് ദുരന്തത്തെ കുറിച്ച്‌ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.


Latest Related News