Breaking News
സൗദിയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു | കുവൈത്ത് അപ്പാർട്മെന്റിലെ തീപിടുത്തം,മരണം അഞ്ചായി | ബലിപെരുന്നാൾ,വാരാന്ത്യ അവധി ഉൾപെടെ ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു | കുവൈത്തിൽ രണ്ട് അപ്പാർട്മെന്റുകളിൽ തീപിടുത്തം,മൂന്ന് മരണം | മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു | ഒരു മാസം ദോഹ മെട്രോയിൽ സൗജന്യ യാത്ര,വമ്പൻ ഓഫറുമായി മെട്രോ പാസ് | അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് | ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു |
ആലപ്പുഴ പുന്നപ്ര സ്വദേശി സൗദിയിൽ നിര്യാതനായി

January 08, 2022

January 08, 2022

ബുറൈദ : ആലപ്പുഴ പുന്നപ്ര സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ   ബുറൈദയില്‍ നിര്യാതനായി. അമ്പലപ്പുഴ പുന്നപ്ര പള്ളിവേളി അല്‍ ഷറഫിയയില്‍ ശരീഫ് സഹീദ് (47) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് സുഹൃത്തിനൊപ്പം ഷിഫ ബുറൈദ ക്ലിനിക്കിലെത്തി പരിശോധന നടത്തുകയായിരുന്നു. ഹൃദയമിടിപ്പില്‍ വിത്യാസം കണ്ടതിനെത്തുടര്‍ന്ന് പിന്നീട് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.തുടര്‍ന്ന് ആഞ്ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി വാര്‍ഡില്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം. കഴിഞ്ഞ 20 വര്‍ഷത്തോളമായി സഹോദരനോടൊപ്പം ബുറൈദയില്‍ ബിസിനസ് നടത്തി വരികയായിരുന്നു. നാട്ടില്‍ അവധിയിലുളള സഹോദരന്‍ തിരിച്ചെത്തിയാലുടന്‍ നാട്ടില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. നാട്ടിലും സൗദിയിലുമുള്ള സാമൂഹിക സേവനപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

പിതാവ്:സഹീദ്, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: സിത്താര, മക്കള്‍: ഫിദ, ഫറ. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News