Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഖത്തർ അൽ ശമലിൽ സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച് ആരംഭിച്ചു

December 16, 2021

December 16, 2021

ദോഹ : സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ചുമായി അൽ ശമൽ മുനിസിപ്പാലിറ്റി. സ്വകാര്യത സൂക്ഷിച്ചുകൊണ്ട് സന്ദർശകർക്ക് കടൽ ആസ്വദിക്കാനാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് അധികൃതർ അറിയിച്ചു. അൽ മംലഹ എന്ന് നാമകരണം ചെയ്തിരിക്കുന്ന ബീച്ച്, 15000 സ്‌ക്വയർ മീറ്ററിലാണ് സ്ഥിതിചെയ്യുന്നത്. 

സുരക്ഷിതമായ സംരക്ഷണവേലിക്കുള്ളിലായി ഒരുക്കിയ ബീച്ചിൽ ശൗച്യാലയവും, ബാർബിക്യു സംവിധാനവും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥർ മാത്രമടങ്ങിയ പ്രത്യേകഗാർഡ് സംഘവും ബീച്ചിലുണ്ടാവും. സോളാർ ഊർജമുപയോഗിച്ചാണ് ബീച്ചിലെ വിളക്കുകൾ ഒരുക്കിയിട്ടുള്ളത്. ദിവസവും രാവിലെ 9 മണിമുതൽ രാത്രി 10 മണിവരെ ബീച്ച് സ്ത്രീകൾക്കായി തുറന്നുകൊടുക്കപ്പെടും.


Latest Related News