Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിലെ അൽ ഒയൂൻ സ്ട്രീറ്റ് ഗതാഗതത്തിന് തുറന്നുകൊടുത്തു

February 19, 2022

February 19, 2022

ദോഹ : അൽ ശമാൽ റോഡിനെയും താനി അൽ ജാസിമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന അൽ ഒയൂൻ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നുകൊടുത്തതായി പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാൽ അറിയിച്ചു. ട്രാഫിക്ക് വിഭാഗവുമായി സഹകരിച്ചാണ് റോഡ് തയ്യാറാക്കിയത്. 1.3 കിലോമീറ്റർ നീളമുള്ള രണ്ടുവരി പാതയാണ് തുറന്നുകൊടുത്തത്. മണിക്കൂറിൽ ശരാശരി 4388 വാഹനങ്ങൾക്ക് ഈ റോഡിലൂടെ  കടന്നുപോകാൻ കഴിയും. 

ഇതോടെ അൽ ഗറാഫയിലേക്ക് പുതിയ വഴിയിലൂടെ പ്രവേശിക്കാനാവും. സൂക്ക് അൽ ഗറാഫ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് എളുപ്പമെത്താനും, അൽ ശമാൽ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പുതിയ റോഡിലെ ഗതാഗതം ആരംഭിക്കുന്നതോടെ കഴിയുമെന്ന് അഷ്‌ഗാൽ വ്യക്തമാക്കി. അൽ ശമാൽ റോഡിലായി പുതിയ സിഗ്നൽ ജംക്ഷനും അഷ്‌ഗാൽ സജ്ജമാക്കിയിട്ടുണ്ട്.


Latest Related News