Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അറ്റകുറ്റപ്പണി, അൽ ഖുവൈരിയ പാർക്ക്‌ അഞ്ചുദിവസത്തേക്ക് അടച്ചിട്ടു

October 22, 2021

October 22, 2021

അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ അൽ ഖുവൈരിയ പാർക്ക് അഞ്ചുദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. അൽ ഖോർ, അൽ സാക്കിറ എന്നീ നഗരസഭകളാണ് ഒക്ടോബർ ഇരുപത് മുതൽ പാർക്ക് അടച്ചിട്ടത്. പരിസ്ഥിതികാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. നജ്മ സ്ട്രീറ്റിലുള്ള ഒരു വേലി പൊളിച്ചുമാറ്റിയതായും അധികൃതർ അറിയിച്ചു. ദോഹ നഗരസഭയുടെ കീഴിലുള്ള സംഘമാണ് ആളുകളുടെ സുരക്ഷ മുൻനിർത്തി വേലി പൊളിച്ചുമാറ്റിയത്.


Latest Related News