Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഇനി ആഘോഷത്തിന്റെ നാളുകള്‍; അല്‍ ഖോര്‍ കാര്‍ണിവല്‍ വ്യാഴാഴ്ച ആരംഭിക്കും

January 19, 2021

January 19, 2021

ദോഹ: അല്‍ ഖോര്‍ കാര്‍ണിവലിന് ഈ വാരാന്ത്യത്തില്‍ തുടക്കമാകും. അല്‍ ബെയ്ത് സ്‌റ്റേഡിയം പാര്‍ക്കില്‍ നടക്കുന്ന 18 ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ണിവല്‍ ജനുവരി 21 വ്യാഴാഴ്ചയാണ് തുടങ്ങുക. ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് കാര്‍ണിവലിന്റെ സമയം. 

രസകരമായ റൈഡുകള്‍, സാംസ്‌കാരിക പരിപാടികള്‍, കുടുംബസമേതമുള്ള ഷോപ്പിങ് എന്നിവയ്ക്ക് പുറമെ വിവിധ ഷോകളും വിഷ്വല്‍ ഡിസ്‌പ്ലേകളും അല്‍ ഖോര്‍ കാര്‍ണിവലില്‍ ഉണ്ടാകും.വ്യത്യസ്തമായ വിഭവങ്ങളാല്‍ സമൃദ്ധമായ നിരവധി ഭക്ഷണശാലകളും ഫുഡ് ട്രക്കുകളും കാര്‍ണിവല്‍ വേദിയില്‍ ഉണ്ടാകും. ഫെബ്രുവരി ഏഴിനാണ് അല്‍ ഖോര്‍ കാര്‍ണിവല്‍ അവസാനിക്കുക. 

കാര്‍ണിവലിന്റെ മാപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അല്‍ ബെയ്ത് സ്‌റ്റേഡിയത്തിന് സമീപത്തുള്ള പാര്‍ക്ക് 2020 ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. 30 ഫുട്‌ബോള്‍ പിച്ചുകളുടെ വലുപ്പമുള്ള പാര്‍ക്കാണ് ഇത്. വൃക്ഷങ്ങള്‍ അലങ്കരിക്കുന്ന നടപ്പാത, തടാകങ്ങള്‍, കളിസ്ഥലം തുടങ്ങിയവയെല്ലാം സ്റ്റേഡിയം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News