Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവൈത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല ചെയ്തതിന് അറസ്റ്റിലായ ഇന്ത്യക്കാരൻ ജയിലിൽ മരിച്ച നിലയിൽ

March 18, 2022

March 18, 2022

കുവൈത്ത് സിറ്റി : കുവൈത്ത് സ്വദേശികളായ മൂന്ന് പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ മരിച്ച നിലയിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ വില്ലോട്ട വെങ്കിടേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം നാലാം തിയ്യതിയാണ് അൽ അർദിയയിലുള്ള അഹ്മദ്, ഭാര്യ ഖാലിദ, മകൾ അസ്മ എന്നിവരെ വെങ്കിടേഷ് കൊലപ്പെടുത്തിയത്. 

സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. വൈകാതെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. സാമ്പത്തികലാഭത്തിന് വേണ്ടിയായിരുന്നു കൊലപാതകങ്ങൾ. വെങ്കിടേഷിൽ നിന്നും അഹ്മദിന്റെ പക്കൽ നിന്നും മോഷ്ടിച്ച 300 ദിനാറും, 600 ദിനാറോളം വിലമതിക്കുന്ന ആഭരണങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം നടത്തും. അതേസമയം, ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ വെങ്കിടേഷിനെ ജയിലിൽ സന്ദർശിച്ചിരുന്നുവെന്നും, പിന്നാലെയാണ് ഇയാൾ തൂങ്ങി മരിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 


Latest Related News