Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ദോഹ ലോക അത്‌ലറ്റിക്‌സ് : ഉദ്ഘാടന ചടങ്ങ് അബൂദബി സ്‌പോര്‍ട്‌സ് ചാനല്‍ സംപ്രേഷണം ചെയ്തില്ല

September 29, 2019

September 29, 2019

Photo : Abbas Ali

അബൂദബി: ഖത്തര്‍ വേദിയാകുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങും മാരത്തോണ്‍ ഉദ്ഘാടനവും സംപ്രേഷണം ചെയ്യാതെ അബൂദബി സ്‌പോര്‍ട്‌സ് ചാനല്‍. 2019 ഐ.എ.എഫ് വേള്‍ഡ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ സമ്പൂര്‍ണ സംപ്രേഷണാവകാശം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഖത്തർ അമീർ പങ്കെടുത്ത ഉത്ഘാടന ചടങ്ങ് ചാനല്‍ പുറത്തുവിട്ടില്ല. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റുമായി കായികപ്രേമികള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നുണ്ട്.

മാസങ്ങള്‍ക്കു മുമ്പ് യു.എ.ഇയില്‍ നടന്ന ഏഷ്യാ കപ്പ് വളരെ കൃത്യമായി സംപ്രേഷണം ചെയ്ത ഖത്തര്‍ സ്‌പോര്‍ട്‌സ് ചാനലുകളായ ബിഇന്‍ സ്‌പോര്‍ട്‌സ്, അല്‍കാസ് എന്നിവയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണു കാണികള്‍ അബൂദബി സ്‌പോര്‍ട്‌സ് ചാനലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചാനലിന്റെ മാധ്യമസംഘം ഉത്ഘാടന ചടങ്ങുകൾ കൃത്യമായി തന്നെ പകര്‍ത്തിയെങ്കിലും സംപ്രേഷണം ചെയ്തിരുന്നില്ല. ഇതിനെതിരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ചാനലിന്റെ സംപ്രേഷണ സമയക്രമീകരണത്തില്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ഉൾപെടുത്തിയിരുന്നെങ്കിലും  ഈ സമയത്ത് ജുഡോ ചാംപ്യന്‍ഷിപ്പിന്റെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. കായിക പ്രേമികളായ ചാനല്‍ വരിക്കാര്‍ക്കെതിരായ അവകാശലംഘനമാണിതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

 


Latest Related News