Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഖത്തറിൽ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ അടിയന്തിരമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

February 15, 2021

February 15, 2021

ദോഹ: ഖത്തറില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും താമസക്കാരും എത്രയും പെട്ടെന്ന് കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് (ക്യു.എന്‍.എ) നല്‍കിയ പ്രസ്താവനയില്‍ നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയുടെ ഹെല്‍ത്തി ഏജിങ് വിഭാഗം മേധാവി ഡോ. ഹനാദി അല്‍ ഹമദ് ആണ് ഇക്കാര്യം അറിയിച്ചത്. 

'കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്. ഇത് കാരണം 60 വയസിനു മുകളിലുള്ള നാല് പേരാണ് മരിച്ചത്. കൊവിഡ് ആരംഭിച്ചതു മുതല്‍ പ്രായമേറിയവര്‍ എന്നത് അപകടസാധ്യത ഏറിയ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.' -അവര്‍ പറഞ്ഞു. 

'60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊറോണ വൈറസ് കാരണം ഗുരുതരമായ സങ്കീര്‍ണ്ണതകളും മരണവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോള്‍ നമുക്ക് അംഗീകൃതവും ഫലപ്രദവുമായ വാക്‌സിന്‍ ഉണ്ട്. അതിനാല്‍ തന്നെ പ്രായമായവര്‍ക്ക് വൈറസിന്റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനും ജീവിക്കാനും അവസരമുണ്ട്.' -അവര്‍ കൂട്ടിച്ചേര്‍ത്തു. 

'കൊവിഡ്-19 ബാധിച്ചതിനെ തുടര്‍ന്നുള്ള കടുത്ത സങ്കീര്‍ണ്ണതകള്‍ കാരണം ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ അടുത്തിടെയായി ഉണ്ടായത്. പ്രായമായവരില്‍ പലര്‍ക്കും ദീര്‍ഘകാലമായുള്ള രോഗാവസ്ഥകള്‍ ഉള്ളതിനാലാണ് അവര്‍ കൊവിഡ് കാരണമുള്ള സങ്കീര്‍ണ്ണതകള്‍ക്ക് ഇരയാവുന്നത്.' -ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു. 

വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് പ്രായമായ ബന്ധുക്കളെ പറഞ്ഞ് മനസിലാക്കാന്‍ കുട്ടികളോട് ഡോ. ഹനാദി ആവശ്യപ്പെട്ടു. പ്രായമായവരില്‍ ചിലര്‍ ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നു. ഖത്തറില്‍ ഇതിന് ധാരാളം തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു. പ്രായമായ ബന്ധുക്കള്‍ ഉള്ള എല്ലാവരും വാക്‌സിനെ കുറിച്ചുള്ള അവരുടെ ഭയം മറികടക്കാന്‍ സഹായിക്കുകയും അവരുടെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ എടുക്കാനായി വളരെ പെട്ടെന്ന് അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാന്‍ സഹായിക്കുകയും വേണമെന്ന് ഡോ. ഹനാദി അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News