Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഖത്തറിൽ അമേരിക്കൻ കമ്പനിയുടെ പാൽ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി

March 07, 2022

March 07, 2022

ദോഹ : അമേരിക്കൻ കമ്പനിയായ 'ആബോട്ടി'ന്റെ ഉത്പന്നങ്ങൾക്ക് ഖത്തറിൽ വീണ്ടും വില്പനാനുമതി. ഹാനികരമായ അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്ന സംശയത്താൽ, കഴിഞ്ഞ ഫെബ്രുവരി 23 നാണ് ആരോഗ്യമന്ത്രാലയം ആബോട്ടിന്റെ മൂന്ന് ഉത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സംഘടനയായ 'ഇൻഫോസാനി'ന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.

ആരോഗ്യമന്ത്രാലയം ലാബുകളുടെ സഹായമുപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ, ഈ ഉത്പന്നങ്ങൾ സുരക്ഷിതമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് നിരോധനം നീക്കിയത്. ഇതോടെ, ആബോട്ടിന്റെ 'സിമിലാക് ഹ്യൂമൻ മിൽക്ക് ഫോർട്ടിഫയർ', 'ഇലെകെയർ', 'ഇലെകെയർ ജൂനിയർ' എന്നീ ഉത്പന്നങ്ങൾ ഖത്തർ വിപണിയിൽ തിരികെയെത്തും.


Latest Related News