Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറില്‍ വേനല്‍ക്കാല തൊഴില്‍ നിയമ ലംഘനം: 232 സൈറ്റുകള്‍ക്കെതിരേ നടപടി

July 04, 2021

July 04, 2021

ദോഹ:വേനല്‍ക്കാലത്തെ തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചതിന് ഖത്തറില്‍ 232 വര്‍ക്ക് സൈറ്റുകള്‍ അധികൃതര്‍ അടപ്പിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാത്രമാണ് ഇത്രയും നടപടികളുണ്ടായത്.പൊള്ളുന്ന ചൂടില്‍ തുറന്ന സ്ഥലത്ത് പുറംതൊഴില്‍ നിരോധന നിയമം ലംഘിച്ച്  തൊഴിലാളികളെകൊണ്ട് പണിയെടുപ്പിച്ചതിന്റെ പേരില്‍  232 വര്‍ക്ക് സൈറ്റുകള്‍ 3 ദിവസത്തേക്കാണ് അടച്ചുപൂട്ടല്‍ ശിക്ഷയ്ക്ക് വിധേയമാക്കിയത്. എല്ലാ കമ്പനികളും കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.ജൂണ് 1 മുതല്‍ സെപ്റ്റംബര്‍15 വരെയുള്ള വേനല്‍ കാലയളവില്‍ രാവിലെ 10 മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെ പുറം മേഖലയിലെ തൊഴില്‍ നിരോധിച്ചുകൊണ്ടുള്ള നിയമമാണ് നിലവിലുള്ളത്. ഇതിനു പുറമേ പരിശോധകര്‍ക്ക് കാണാവുന്ന വിധത്തില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയും ഉണ്ട്.

 


Latest Related News