Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
16-മത് അറേബ്യന്‍ ഫാഷന്‍ ഷോയ്ക്ക് ദോഹയില്‍ തുടക്കമായി 

October 26, 2019

October 26, 2019

ദോഹ: 16-മത് അറേബ്യന്‍ ഫാഷന്‍ ഷോയ്ക്ക് ദോഹയില്‍ തുടക്കം.ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഹയാ അറേബ്യന്‍ ഫാഷന്‍ എക്‌സിബിഷന്റെ പുതിയ പതിപ്പിന് വര്‍ണാഭമായ തുടക്കം കുറിച്ചത്.

അന്താരാഷ്ട്രതലത്തിലുള്ള പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാര്‍ ഉൾപെടെ അണിനിരന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ സഹോദരി കൂടിയായ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി പ്രദർശനം ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയരക്ടർ ബോഡ് അംഗം ഇബ്തിഹാജ് അല്‍അഹ്മദാനി, ദേശീയ ടൂറിസം കൗണ്‍സില്‍ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളുടെ സ്ഥാനപതികള്‍, മാധ്യമ പ്രതിനിധികള്‍, എക്‌സിബിഷന്‍ സംഘാടകരായ ഡിസൈന്‍ ക്രിയേഷന്‍സ് പ്രതിനിധികൾ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

അപൂര്‍വവും ഏറ്റവും പുതുമയാര്‍ന്നതുമായ അബായകളുടെയും ആഡംബര വസ്ത്രങ്ങളുടെയും വലിയ ശേഖരമാണ് പ്രദർശനത്തിലുള്ളത്.വിവിധ തരത്തിലുള്ള വസ്ത്രങ്ങളും ലെതര്‍ ഉല്‍പന്നങ്ങളും മേളയിലുണ്ട്. ദീബാജ്, ബകാറാത്, പോസിറ്റീവിറ്റി കോച്ചര്‍, മാലൂ, അറ്റലെയര്‍ സി ഫിറെന്‍സി, ഫഗിയോലി അറ്റലയര്‍ അടക്കമുള്ള അന്താരാഷ്ട്ര ഫാഷന്‍ ഡിസൈന്‍ കമ്പനികള്‍ എക്‌സിബിഷന്റെ ആദ്യദിനം പ്രദര്‍ശനത്തിൽ പങ്കെടുത്തു. 

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷനില്‍ ഫാഷന്‍ ഷോയ്‌ക്കൊപ്പം ഫാഷന്‍, സൗന്ദര്യ, വസ്ത്രവ്യാപാരങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍, പ്രസംഗങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയും നടക്കും.


Latest Related News