Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ ഇന്ന് പതിമൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 

March 22, 2020

March 22, 2020

ദോഹ : ഖത്തറിൽ ഞായറാഴ്ച 13 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യങ്ങൾ സന്ദർശിച്ചു രാജ്യത്ത് തിരിച്ചെത്തിയ അഞ്ചു സ്വദേശികളിലും എട്ട് വിദേശികളിലുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ആറു പേർ കൂടി സുഖം പ്രാപിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷൻ വാർഡിൽ താമസിപ്പിച്ച് ആവശ്യമായ പരിചരണം നൽകിവരികയാണ്.ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പൊതുജനാരോഗ്യമന്ത്രാലയം ശ്രമം തുടങ്ങിയിട്ടുണ്ട്.

ഖത്തറിൽ ഇതുവരെ 494 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 33 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News