Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ പ്രദർശന നഗരികൾ വീണ്ടും സജീവമാകുന്നു,കത്താറ പായ്കപ്പൽ പ്രദർശനം ഡിസംബർ ഒന്നുമുതൽ 

November 18, 2020

November 18, 2020

ദോഹ : പത്താമത് ഖത്തർ പരമ്പരാഗത പായ്കപ്പൽ പ്രദർശനത്തിന് ഡിസംബർ ഒന്നിന് കത്താറാ കൾച്ചറൽ വില്ലേജിൽ തുടക്കമാവും.വിവിധ രാജ്യങ്ങളിൽ നിന്നുള്ള പായ്കപ്പലുകളും അനുബന്ധ ഉത്പന്നങ്ങളുമാണ് പ്രദർശനത്തിൽ ഉണ്ടാവുക.പ്രദർശനം ഡിസംബർ അഞ്ചു വരെ നീളും.ഉരു മേളയോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും മറ്റു പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്.

കടൽ സഞ്ചാരവുമായി ബന്ധപ്പെട്ട ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും പുതിയ തലമുറയെ പരിചയപ്പെടുത്താനും അയൽ രാജ്യങ്ങളുമായി പങ്കുവെക്കാനും ലക്ഷ്യമാക്കിയാണ് എല്ലാ വർഷവും പ്രദർശനം സംഘടിപ്പിക്കാറുള്ളത്. കഴിഞ്ഞ വർഷത്തെ  പ്രദർശനം പതിനഞ്ചു ദിവസം നീണ്ടുനിന്നിരുന്നു.ഖത്തറിന് പുറമെ,കുവൈത്ത്,ഒമാൻ,ഇറാഖ്,ഇറാൻ,തുർക്കി,ഇന്ത്യ,ഗ്രീസ്,സ്‌പെയിൻ,ഇറ്റലി,സാനിബാർ തുടങ്ങി പതിനൊന്നോളം രാജ്യങ്ങളാണ് കഴിഞ്ഞ തവണത്തെ പ്രദർശനത്തിൽ പങ്കെടുത്തത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News