Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
നിക്ഷേപകർക്ക് അവസരം,ഖത്തറിലെ വൻകിട കമ്പനികളിൽ നിക്ഷേപിക്കാനുള്ള 'ആയിരം അവസരങ്ങൾ'ക്ക് മികച്ച പ്രതികരണമെന്ന് മന്ത്രാലയം

August 20, 2022

August 20, 2022

ദോഹ : ഖത്തറിലെ നിക്ഷേപകർക്ക് മികച്ച അവസരമൊരുക്കുന്ന  ‘1,000 അവസരങ്ങൾ’ നിക്ഷേപ പദ്ധതിക്ക് മികച്ച പ്രതികരണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ചുരുങ്ങിയ സമയത്തിനുള്ളിൽ 346 അപേക്ഷകർ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.ഇതുവഴി ഖത്തറിൽ പ്രവർത്തിക്കുന്ന പ്രധാന വിദേശ, പ്രാദേശിക കമ്പനികളിൽ നിക്ഷേപം നടത്താനുള്ള അവസരം ലഭിക്കുന്നതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.

പദ്ധതി പ്രകാരം,മാച്ച് ഹോസ്പിറ്റാലിറ്റി, മക്‌ഡൊണാൾഡ്‌സ്, സിസിസി കോൺട്രാക്ടിംഗ്, ലുലു ഹൈപ്പർമാർക്കറ്റ്, അമേരിക്കാന, അൽഷയ ഗ്രൂപ്പ്, പവർ ഇന്റർനാഷണൽ, ജനറൽ ഇലക്ട്രിക്(ജിഇ) എന്നീ വൻകിട കമ്പനികളിൽ നിക്ഷേപത്തിന് അവസരമുണ്ടാകും.

ഖത്തറിലെ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുകയും നിക്ഷേപ മേഖലയിൽ വിശാലമായ അവസരങ്ങൾ തുറക്കുകയാണെന്നും  മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വിതരണ ശൃംഖലകൾ പ്രാദേശികവൽക്കരിക്കുകയും സേവന ദാതാക്കളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം  ദേശീയ ഉൽ‌പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും   ‘1,000 അവസരങ്ങൾ’ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 https://www.moci.gov.qa/en/thousand-opportunities/ എന്ന മന്ത്രാലയത്തിന്റെ ഔദ്യോഗിക ലിങ്ക് വഴിയാണ് ഇതിന്നായി അപേക്ഷിക്കേണ്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News