Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തണുപ്പകറ്റാൻ കരി കത്തിച്ചു,കുവൈത്തിൽ യുവതി ശ്വാസം മുട്ടി മരിച്ചു

January 27, 2023

January 27, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി: കുവൈത്തിൽ തണുപ്പകറ്റാനായി ചാർക്കോൾ കത്തിച്ച യുവതി ശ്വാസം മുട്ടി മരിച്ചു. കബദിലാണ് സംഭവം നടന്നത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. അടച്ചിട്ട മുറിക്കുള്ളിൽ കിടക്കയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ ഒരു മൂലയിൽ ചാർക്കോൾ കത്തിച്ച നിലയിലായിരുന്നു ഇതോടെയാണ് ഈ പുക ശ്വസിച്ചതാകാം മരണ കാരണമെന്ന നിഗമനത്തിലെത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിൽ വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ സംഘം സ്ഥലത്തെത്തിയെങ്കിലും യുവതി അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News