Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഭീതി ഒഴിഞ്ഞു,ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മാലിദ്വീപിന്‌ സമീപം പതിച്ചു

May 09, 2021

May 09, 2021

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് താഴെ വീണതായി റിപ്പോര്‍ട്ടുകള്‍.ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മാലിദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്‌ബോയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇന്ന് പുലര്‍ച്ചെ 2.24ന് (UTC) 72.47E 2.65N ഭാഗത്തേക്ക് റോക്കറ്റ് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് മാലിദ്വീപിനു മുകളിലാണ് കാണിക്കുന്നത്. ഇന്ന് രാവിലെ ഒമ്ബതുമണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്.പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു.
ലോംഗ് മാര്‍ച്ച്‌ 5 ബി എന്ന ചൈനീസ് ഭീമന്‍ റോക്കറ്റ് ഇന്ത്യന്‍ സമുദ്രത്തില്‍ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കണ്‍ട്രോള്‍ സ്ക്വാഡ്രന്‍ വിഭാഗം നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഇവര്‍ നിയന്ത്രിക്കുന്ന സ്പേസ് ട്രാക്ക് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പതനമേഖലയുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്.

ഏപ്രില്‍ 29-നാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ https://chat.whatsapp.com/COcePZRxXYc5lGXcXjz1C7


Latest Related News