Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വാക്സിനെടുക്കാത്തവർ വീട്ടിലിരുന്ന് ജോലി ചെയ്യണം,സൗദിയിൽ നിർബന്ധിത അവധി

August 01, 2021

August 01, 2021

റിയാദ് : സൗദിയിൽ വാക്സിൻ സ്വീകരിക്കാത്തവർക്കുള്ള വ്യവസ്ഥകൾ കര്ശനമാക്കിയതിനു പിന്നാലെ,സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള പെരുമാറ്റ ചട്ടം നിലവിൽ വന്നു.തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലെങ്കിൽ ആദ്യഘട്ടത്തിൽ ജോലിയുടെ ആവശ്യകതയനുസരിച്ച് തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തൊഴിലുടമ ആവശ്യപ്പെടണം.എന്നിട്ടും വാക്സിനേഷനെടുത്തില്ലെങ്കിൽ ഓഗസ്റ്റ് 9 തിങ്കളാഴ്ച മുതൽ നിർബന്ധിത അവധി നൽകാനാണ് നിർദേശം.ഈ അവധി ദിനങ്ങൾ അർഹമായ വാർഷിക അവധിയിൽ നിന്ന് കുറക്കുകയും ചെയ്യും.വാർഷിക അവധി ദിനങ്ങൾ പൂർത്തിയായാൽ അവധി ദിനങ്ങളിലെ ശമ്പളം കട്ട് ചെയ്യണം.ജീവനക്കാരും തൊഴിലുടമയും പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ ഈ അവധി 20 ദിവസത്തിൽ കൂടുതലായാൽ തൊഴിൽ കരാർ താൽക്കാലികമായി നിർത്തിവച്ചതായി കണക്കാക്കും.

സർക്കാർ ജോലിയുള്ളവർ വാക്സിനെടുത്തിട്ടില്ലെങ്കിൽ ആദ്യഘട്ടത്തിൽ വിദൂര ജോലി സംവിധാനം നടപ്പാക്കും.ഇവർക്ക് ഓഫീസുകളിൽ പ്രവേശനമുണ്ടാവില്ല.ഓഗസ്റ്റ് 9 തിങ്കളാഴ്ച മുതൽ നിർബന്ധിത അവധി നൽകണം.മേൽപറഞ്ഞ സേവന,വേതന വ്യവസ്ഥകൾ ഇവർക്കും ബാധകമായിരിക്കും.
 


Latest Related News