Breaking News
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു |
സൗദിയിൽ വാഹനാപകടം,യുവതി മരിച്ചു

May 06, 2022

May 06, 2022

റിയാദ്: സൗദി അറേബ്യയിൽ ഉംറ കഴിഞ്ഞു തിരിച്ചു  വരികയായിരുന്ന തമിഴ്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.. തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍ നിഷ (40) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന നദീര്‍ അലി, മക്കളും ബന്ധുക്കളുമായ സാറ സുല്‍ത്താന്‍, അഹമദ് അസ്‌ലം, ശാഹ്‌നാജ് അഫ്രീന്‍, അബ്ദുറഹ്‌മത്ത് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയിലും പിന്നീട് റിയാദ് ബദീഅ കിംഗ് സല്‍മാന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അല്‍റുവൈദയിലാണ് അപകടമുണ്ടായത്. ഉംറ കഴിഞ്ഞു റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ അല്‍റുവൈദയില്‍ നിയന്ത്രണം വിട്ട് പലപ്രാവശ്യം മറിഞ്ഞാണ് അപകടമുണ്ടായത്. റെഡ്ക്രസന്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലാഫറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തമിഴ് സംഘം സാമൂഹിക പ്രവര്‍ത്തകനായ ജമാല്‍ സേട്ട് രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News