Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വന്ദേഭാരത് മിഷൻ : കുവൈത്തിൽ നിന്നും ഇന്ന് നടത്തേണ്ടിയിരുന്ന എല്ലാ സർവീസുകളും മുടങ്ങി 

July 16, 2020

July 16, 2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന  എല്ലാ ഇന്റിഗോ എയര്‍ വിമാന സര്‍വീസുകളും മുടങ്ങി. കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചതാണു സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ്  വിമാന വിമാനക്കമ്പനികളുടെ വിശദീകരണം.

വിമാന താവളത്തിലെ തിരക്ക് ചൂണ്ടി കാണിച്ചാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചതെന്നും  വിമാന കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.അതേസമയം,വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ വിമാന കമ്പനികൾക്ക്  അനുവദിച്ച സര്‍വീസുകള്‍ക്ക് ആനുപാതികമായി കുവൈത്ത് വിമാന വിമാനക്കമ്പനികൾക്ക്  അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണു നടപടി എന്നും സൂചനയുണ്ട്.

താരതമ്യേനെ കുറഞ്ഞ നിരക്കില്‍ വന്ദേ ഭാരത് ദൗത്യം നടത്തിയിരുന്ന എയര്‍ ഇന്ത്യയെ തഴഞ്ഞു  അവസാനഘട്ടത്തില്‍ ഇന്ത്യയിലെ മറ്റു രണ്ടു സ്വകാര്യ വിമാന കമ്പനികൾക്കാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി  കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഈ വിമാന കമ്പനികൾ  ആദ്യം വന്ദേ ഭാരത് മിഷനു പ്രാമുഖ്യം നല്‍കാതെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തി ലാഭം കൊയ്യാനാണു ശ്രമിച്ചത്. ആദ്യ നാളുകളില്‍ നിന്നും വിഭിന്നമായി നിലവില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് മൂലം ദൗത്യത്തില്‍ നിന്നുംപിന്മാറാൻ  ഈ സ്വകാര്യ വിമാന കമ്പനികൾ  ശ്രമിച്ചു വരുന്നതായി റിപോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടയിലാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേഷിച്ചതായി അറിയിച്ച്‌ കൊണ്ട്  സര്‍വീസുകള്‍ റദ്ദാക്കിയത്..അതേസമയം, അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും ഇത് വരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News