Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്ത് വിമാനത്താവളത്തിൽ യൂസേഴ്സ് ഫീ ജൂൺ ഒന്ന് മുതൽ 

May 28, 2021

May 28, 2021

കുവൈത്ത് : കുവൈത്ത് വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കുള്ള സേവനനിരക്ക്  ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. പുറപ്പെടുന്നവര്‍ക്ക് 3 ദിനാറും, വരുന്നവര്‍ക്ക് 2 ദിനാറുമാണ് നിരക്ക്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ബാധകമാകുന്നതാണ് യൂസേഴ്സ് ഫീ. യാത്രക്കാര്‍ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഈ തുക അടക്കേണ്ടി വരും. യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തുക വഴി പ്രതിവര്‍ഷം 39.245 ദശലക്ഷം ദിനാറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് കുവൈത്ത്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് നടപ്പാകാനുള്ള തീരുമാനത്തിനു ഔദ്യോഗിക വിജ്ഞാപനം ഇറങ്ങിയത് . പാര്‍പ്പിട സേവനകാര്യ മന്ത്രി അബ്ദുല്ല അല്‍ മഅറഫി ആണ് യൂസേഴ്സ് ഫീസ് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഇതനുസരിച്ചു ജൂണ്‍ ഒന്ന് മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യൂസേഴ്സ് ഫീ അടക്കേണ്ടി വരും.

നേരത്തെയുള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുന്നവരില്‍ നിന്ന് മൂന്നു ദിനാറും അറൈവല്‍ യാത്രക്കാരില്‍ നിന്ന് രണ്ടു ദിനാറും ആണ് ഈടാക്കുക. 'ടൂ വേ' യാത്രക്കാര്‍ അഞ്ചു ദിനാര്‍ അടക്കണം.


Latest Related News