Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന് റിയാദില്‍ സ്വീകരണം

July 20, 2021

July 20, 2021

ദുബൈ: അബുദബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തി. റിയാദിലെത്തിയ അദ്ദേഹത്തെ സൗദി കിരീടവകാശി മുഹമ്മദ് ബന്‍ സല്‍മാന്‍ സ്വീകരിച്ചു. ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അബുദബി കിരീടാവകാശി സൗദി തലസ്ഥാനത്തെത്തിയത്. സൗദി മന്ത്രിമാരായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഡോ മുസാഇദ് അല്‍ അയ്ബാന്‍ എന്നിവരും അബുദാബി കിരീടവാകാശിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

 


Latest Related News